/* For Mirosoft Word ....Sivadasan */ /* For Mirosoft Word ....Sivadasan */
Viswakarma Online V icon picture Viswakarma Online Gayatri Devi picture Viswakarma Online Banner picture Viswakarma Online Gayatri Mantra picture Viswakarma Online icon picture

||Ohm Shri Vishwakarmane Namaha.....||Ohm Shri Vishwakarmane Namaha.....||Ohm Shri Vishwakarmane Namaha.....||

Doli picture

Krishna Radha picture

Nettippattam picture

Krishna Radha picture

VishwakarmaOnline Aamadapetti

Krishna Radha picture



VISHWAKARMA ONLINE: eMAGAZINE

    Table of Contents:

   

    1. വിശ്വകർമ്മജൻ ലോകചരിത്രത്തിൽ -------------------------------------------------------- Click here to Read.

    2. Vishwakarma in world History -------------------------------------Click here to Read.

    3. Vishwakarma in world History -------------------------------------Click here to Read.

    4. Vishwakarma in world History -------------------------------------Click here to Read.

    5. Vishwakarma in world History -------------------------------------Click here to Read.

    6. Vishwakarma in world History -------------------------------------Click here to Read.

    7. Vishwakarma in world History -------------------------------------Click here to Read.



Description: D:\Sivadasan_Personal_Data\Docs\VWA_Personalities\VWA_Web\VishwakarmaOnline_in\index_files\Archive_Siva\images (8).jpg

 

പ്രപഞ്ചം:

പഞ്ചഭൂതത്തിലധിഷ്ഠിതമായി ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന പ്രപഞ്ചസൃഷ്ടിയുടെ അടിസ്ഥാനതത്വ൦ അഗ്നിയാകുന്നു. ഈ അഗ്നിയെ "വേദം" എന്നു വിളിക്കുന്നു. "വേ" എന്നാൽ ജ്വലിക്കുന്നത്‌ എന്നും "ദ" എന്നാൽ ദാനത്തെ പ്രദാനം ചെയ്യുന്നത് എന്നും ആകുന്നു. എന്താണ് ജ്വലിക്കുന്നത് ? അഗ്നിയാണ് ജ്വലിക്കുന്നത്. അഗ്നി ജ്വലിക്കുമ്പോൾ, പ്രകാശത്തെയും ചൂടിനേയും പ്രദാനം ചെയ്യുന്നത് പോലെ ലഘുജ്ഞാനത്തെയും വിസ്തൃതമായ വിജ്ഞാനത്തെയും നൽകുന്നു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനാൽ ഈ അഗ്നിയെ വേദാഗ്നിയെന്നു അറിയപ്പെടുന്നു. അണ്ഡവായുകൊണ്ട് (മൃഗത്തിന്റെ തുകൽ ഉപയോഗിച്ചുള്ള വായു സഞ്ചി - തുരുത്ത്) വേദഗ്നിയിൽ നിന്ന് സൃഷ്ടികർമം ചെയ്യുന്നതിനെ ബ്രഹ്മം എന്നും സൃഷ്ടി രൂപപ്പെടുത്തുന്നവനെ ബ്രാഹ്മണൻ എന്നും വിളിക്കുന്നു.

പഞ്ചഭൂതത്തിലധിഷ്ഠിതമായ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ട് 5000 കോടി വര്ഷങ്ങള്ക്കു മുന്പാണെന്നു പറയപ്പെടുന്നു. ഇതിൽ അയ്യായിരം വർഷമായി മനുഷ്യനെ സൃഷ്ടിച്ചുവെന്നും പറയപ്പെടുന്നു. മൂവായിരം വര്ഷങ്ങള്ക്കുശേഷമാണു വിശ്വബ്രഹ്മണനെ സ്ട്രിഷ്ടിച്ചുവെന്നും പറയുന്നു. വേദഗ്നിയിൽ നിന്നും സൃഷ്ടികർമ്മം നടത്തുന്നവനായ വിശ്വബ്രാഹ്മണനെ (വിശ്വകർമ്മജനെ) സൃഷ്ട്ടിച്ചത് ഭാരതത്തിലെ തഞ്ചാവൂരിലാണ്. എന്ന് ഭാരതീയരായ വിശ്വകർമ്മജർ വിശ്വസിക്കുന്നത് പഞ്ചാബിലും സിന്ധുനദിയുടെ തീരത്തുമാണെന്നുമാണ്. യഥാത്ഥ വിശ്വബ്രഹ്മണന്റെ ജന്മദേശം തഞ്ചാവൂരാണ്. മനുഷ്യൻറെ ജീവസന്ധാരണത്തിനാവശ്യമായ സനാധനനധർമ്മമായ പഞ്ചമഹാകർമ്മവുമായ് ( ഇരുമ്പ്, ചെമ്പ്, കല്ല്, സ്വർണം, മരം) ലോകപലായനം നടത്തിയിട്ടുള്ളവരാണ് മനുവംശ വിശ്വബ്രാഹ്മണർ (വിശ്വകർമ്മജർ). ഇവർ ലോകത് എത്തിപ്പെട്ട സ്ഥലങ്ങളിലെല്ലാം രാജ്യങ്ങൾ നിർമിക്കുകയും രാജഭരണം നടത്തിയിട്ടുള്ളവരുമാണ്. വിശ്വത്തിൽ കർമ്മം ചെയ്യാൻ നിയോഗിക്കപ്പെട്ടവരായതുകൊണ്ടാണ് ഇവരെ വിശ്വകർമ്മജർ എന്ന് വിളിക്കുന്നത്. മറ്റു മനുഷ്യരിൽനിന്നെല്ലാം വ്യത്യസ്‌തരായിരുന്നു വിശ്വകർമ്മജർ എന്ന പേരിൽ അറിയപ്പെടുന്ന മനുവംശ വിശ്വബ്രാഹ്മണർ. ഇവർക്ക് ദൈവീകമായി കിട്ടിയ അനേകം വൈദഗ്ദ്യങ്ങളിൽ ചിലതുമാത്രമാണ് ആയുർവേദം, ജ്യോതിഷം, തച്ചുശാശ്ത്രം മുതലായവ. മനവകുലത്തിൻറെ ജീവസന്ധാരണത്തിനുപയുക്തമായ അനേകം സനാതനധർമ്മങ്ങൾ ഈ ലോകത്തു നിലനിൽക്കുന്നു. ഒരു പക്ഷേ ഈ യാന്ത്രികയുഗത്തിൽ ആരും ഈവസ്തുത ഓർക്കുന്നില്ല എന്ന് മാത്രം. പൗരാണിക- കാലത്തു ഉണ്ടാക്കപ്പെട്ട എല്ലാ ഉപയോഗവസ്തുക്കളും എന്നും അതെ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ആധുനികവൽക്കരിക്കപ്പെടുന്നുവെന്നു മാത്രം.

മാനവസേവക്കായി ലോകപലായനം നടത്തിയ മനുവംശ വിശ്വബ്രാഹ്മണൻ ജനാധിപത്യയുഗത്തിലും രാജാക്കന്മാരും ഭരണാധികാരികളും ആയിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. ജാതിയും മതവും ലോകത്ത്‌ നടമാടിയതോടുകൂടി നിവിലുള്ള മതങ്ങളുടെ അടിസ്ഥാനത്തിലും ഭരണം നടത്തുന്നു. മതാടിസ്ഥാനത്തിൻ മേനി പറയുന്ന മാനവൻ ഇപ്പോഴും ഓർത്തു വയ്‌ക്കേണ്ടതായ വസ്തുത, പൗരാണികകാലത് ജാതിയോ മതമോ ഉണ്ടായിരുന്നില്ല. എന്ന് ജാതി മത ചിന്തകൾക്ക് വൈരാഗ്യം മാത്രം കൈവന്നിട്ടു 400 കൊല്ലത്തെ ചരിത്രമാണുള്ളത്.

 

Description: D:\Sivadasan_Personal_Data\Docs\VWA_Personalities\VWA_Web\VishwakarmaOnline_in\index_files\Archive_Siva\images (7).jpg Description: D:\Sivadasan_Personal_Data\Docs\VWA_Personalities\VWA_Web\VishwakarmaOnline_in\index_files\Archive_Siva\images (9).jpg

 

വിശ്വമാനവ ചരിത്രത്തിൽ വിശ്വബ്രാഹ്മണൻറെ സംഭാവനകളെ ഒരിക്കലും തിരസ്കരിക്കാൻ കഴിയുന്നതല്ല. വിശ്വകര്മജൻ രാജാക്കന്മാരും ഭരണാധികാരികളും ആയിരുന്നുവെങ്കിലും തങ്ങളുടെ കുലത്തൊഴിലിനോട് സാമൂഹിക പ്രതിപത്തിയുള്ളവരായിരുന്നു. ലോകത്ത്‌ എത്തിപ്പെടുന്ന രാജ്യങ്ങളിലെല്ലാം സൃഷ്ടികർമ്മങ്ങളിൽ അതാതുപ്രേദേശങ്ങളിലെ ജങ്ങളെയും തങ്ങളുടെ തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തിയിരുന്നു. ഇങ്ങനെ ഉൾപ്പെടുത്തിയതുകൊണ്ടാണ് ലോകത്ത്‌ എന്ന് ഇരുമ്പ്, മരം, ചെമ്പ്, കല്ല്, സ്വർണം എന്നിവയുടെ തൊഴിലാളികൾ ഉള്ളത്. എന്നും ഈ തൊഴിലുകൾ നിർബാധം തുടരുന്നു. കത്തി മുതൽ കപ്പൽ വരെയും കലം മുതൽ കലപ്പ വരെയും ഉണ്ടാക്കിയിട്ടുള്ള വിശ്വബ്രാഹ്മണൻ അല്ലെങ്കിൽ വിശ്വകര്മ്മജന്റെ സൃഷ്ടി ചരിത്രബോധം എവിടെ തീരുന്നില്ല.

 

 

ഈ പഞ്ചമഹാകാർമ്മികൾ, സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് ഇവ ഭൂമിയിൽ എവിടെ ഉണ്ടെന്നും അവ കണ്ടുപിടിച്ചു സ്വാതന്ത്രവസ്ഥയിൽ ഉണ്ടാക്കിയെടുക്കുന്നതിൽ ദൈവീകമായി വൈജ്ഞാനികളായിരുന്നു. വിശ്വബ്രാഹ്മണർ പൗരാണികകാലത്ത് മേൽപ്പറഞ്ഞ ലോഹങ്ങളുടെ നിർമ്മാണരീതി വളരെ കൗതുകകരവും വിജ്ഞാനകരവുമായിട്ടായിരുന്നു; ഒരു സ്ഥലത്ത് ലോഹം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നത്, മണ്ണിൻറെ പ്രത്യേകത നോക്കിയാണ്. വേദാഗ്നിയിൽ ലോഹധാതുക്കൾ അടങ്ങിയ മണ്ണിനെ നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന അഗ്നിയുടെ വർണ്ണ വ്യത്യാസങ്ങളിൽ നിന്നും ലോഹത്തെ തിരിച്ചറിയുന്നു. ഉദാഹരണമായി, മഞ്ഞ കലർന്ന അഗ്‌നിയെങ്കിൽ സ്വർണവും തീപ്പൊരിയോട് കൂടിയ ജ്വാലയിൽ നിന്നും ഇരുമ്പാണെന്നും നീല കലർന്ന ജ്വാലയിൽ നിന്നും ചെമ്പിനെയും ശുഭ്രവർണ്ണ ജ്വാലയിൽ നിന്നും വെള്ളിയെയും തിരിച്ചറിയുന്നു.

ക്ഷേത്രങ്ങൾ:

Description: C:\Users\admin-pc\Desktop\FB_Pics\33150497_262878080939928_266144352940589056_n.jpg

ലോകത്ത് എല്ലായിടത്തും മനുവംശ വിശ്വബ്രാഹ്മണർ (വിശ്വകർമ്മജർ) അനേകം ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയിലെല്ലാം വിശ്വബ്രാഹ്മണർ പുരോഹിതർ ആയിരുന്നിട്ടുണ്ട്. അന്ന് നിർമിക്കപ്പെട്ട പല ദേവാലയങ്ങളും മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു പോയിട്ടുണ്ടെന്ന് മാത്രം. പൗരാണികകാലത്ത് വിശ്വബ്രാഹ്മണരുടെ സാമ്രാജ്യം ആയിരുന്നു ഈ ലോകം. (. . . . . . തുടരും)

 


Disclaimer: The author is solely responsible for the views expressed in this document and answerable to any queries which might be arising out of it.

 

Author: Shri. N. Mohanan Mannadi -Mob: 9342524467, is a freelance journalist who has long time association with Vishwakarma people and its organizations. He is originally from Mannady-Kollam-Dist, Kerala; now he lives in Bangalore for the last 30 Years.




 



web counter code

Copyright 2017. www.vishwakarmaonline.com All Rights Reserved.
Email: vishwakarmaonline@yahoo.com
Designed By www.pranavsystems.com